വളരെ കാലം ആയീ എന്തെങ്ങിലും കുത്തി കുറിക്കണം എന്ന് ആഗ്രഹിക്കുന്നു. ടൈം ഇല്ല കൂടെ ആശയ ദാരിധ്രിയവും
. ഇപ്പോള്‍ പനി അടിച്ചു ഒരു മൂലയ്ക്ക് ആയപ്പോള്‍ ഒരു നൊസ്റ്റാള്‍ജിയ - yes I'm away from my birth place.
ഇപ്പോള്‍ ഞാന്‍ മൈല്‍ കുള്‍ക്ക് അപ്പുറം, ഓഫീസും പിന്നെ ലാപ്ടോപ് ഉം അതിന്നു അപ്പുറം വളരെ വേഗംതില്‍ കുതിക്കുന്ന ഒരു ലോകവും അത് പോലെ ആകാന്‍ അനുകരിക്കാന്‍ പാട് പെടുന്ന കുറെ ആള്‍ക്കാരും പിന്നെ ഞാനും. അതാന്നു എന്റെ ലോകം എന്ന് തോന്നുന്നു.
ആലോചിക്കുക ആയിരുന്നു, മംഗലാപുരത്ത് ആയിരുന്നപ്പോള്‍ പനി അടിച്ചു കിടന്നാല്‍ കഞ്ഞിയും കറിയും സമയ സമയം ചായയും ചേച്ചി ഉണ്ടാക്കി തരും. ചേച്ചി എന്ന് പറഞ്ഞാല്‍, ഞങളുടെ വീട്ടില്‍ കുക്ക് ചെയ്യാന്‍ വരുന്ന ചേച്ചി. ചേച്ചി ക്ക് ഞങള്‍ 4 പേരും മക്കളെ പോലെ ആന്നു. ചില ശീലങ്ങള്‍ ഉപെഷിക്കാന്‍ ഉപദേശിക്കുകയും നല്ല ഫുഡ് ഉണ്ടാക്കി തരുകയും ചെയ്യുന്ന ചേച്ചി
ഇനി വീട്ടില്‍ അന്ന്ണേല്‍, ഈ mummy kku ഒരു പണി യും ഇല്ലേ എനിക്ക് അറിയാം വിക്ക്സ് തേക്കാന്‍ എന്ന് പറഞ്ഞു വഴക്ക് ഉണ്ടാക്കേണ്ടി വരുന്ന അവസ്ഥ, കാരണം ഒരൂ 15 min വിക്ക്സ് ആയീ വന്നാല്‍ ആര്‍ക്കും ദേഷ്യം വരാം.
എവിടെ ഞാന്‍ ഇപ്പോള്‍ ഒന്നും ചെയ്യാന്‍ ഇല്ലാതെ ബ്ലോഗ് ഇല ടൈം പാസ് കണ്ടെത്തുന്ന അവസ്ഥ.
നാട്ടില്‍ ആയിരുന്നപ്പോള്‍ ഷെട്ടി സര്‍ ന്റെ വീടിലെ വലിയ രൂഫ് ടോപ്പില്‍ ഒരു കട്ടന്‍ ചായയും പിന്നേ സന്ദീപ്, അഭിജിത്ത്, ഷൈന്‍ എല്ലാരും കൂടെ കത്തി വെച്ച് എരുക്കുനതും എല്ലാം നഷ്ടബോടതിന്റെ ലിസ്റ്റില്‍ കയറുന്നു.
eda bheekaraa...nee sambhavam thanne... :)
ReplyDelete